നീലേശ്വരം പുതിയ ബസ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ബസ്റ്റാൻഡ് അടച്ചിട്ട സാഹചര്യത്തിൽ പുതിയ ബസ്റ്റാൻഡ് പ്രവർത്തിക്കുന്ന നീലേശ്വരം പരിപ്പുവട റസ്റ്റോറൻറ് പരിസരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു നീലേശ്വരം പരിപ്പുവട റസ്റ്റോറന്റിൽ നിന്നും കേരള ജ്വല്ലറിയിൽ നിന്നും റോഡിലേക്കും പരിസരങ്ങളിലേക്കും വ്യൂ കിട്ടുന്ന വിധത്തിൽ നാലോളം പുതിയ സിസി ക്യാമറകളാണ് സ്ഥാപിച്ചത്.ചടങ്ങിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ. വി.ഉമേശൻ , എസ് ഐ ടി.വിശാഖ്, ജനമൈത്രീ ബീറ്റ് ഓഫീസ്സർപ്രദീപൻ കോതോളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ. വി സുരേഷ്കുമാർ, ഭാരവാഹികളായ എ. വിനോദ് കുമാർ. പരിപ്പുവട പ്രകാശൻ,കെ .മുഹമ്മദ് അഷ്റഫ്, ശശിധരൻ പാണ്ടിക്കോട്ട് , ഡാനിയൽ സുകുമാർ , കേരള ജ്വല്ലറി പാട്റണർമാരായ അഡ്വ. കെ പി നാസർ, പ്രമോദ് മാട്ടുമ്മൽ എന്നിവർ പങ്കെടുത്തു. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ എളുപ്പത്തിൽ തിരിച്ചറിയുവാൻ നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സിസി ക്യാമാറ സ്ഥാപിക്കുവാൻ വിപുലമായ യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ് നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ .