പി.എം.സുരജ് നാഷണല്‍ പോര്‍ട്ടല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായി ചേര്‍ന്ന ചടങ്ങില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിച്ചു. സാമൂഹിക ഉന്നമനവും തൊഴിലധിഷ്ഠിത പൊതുക്ഷേമവും ലക്ഷ്യമാക്കി നടത്തുന്ന പോര്‍ട്ടല്‍ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി രാജ്, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മാനേജര്‍ എന്‍.എം.മോഹനന്‍, കെ.എസ്.ഡി.സി ഫോര്‍ എസ്.സി, എസ്.ടി ജില്ലാ മാനേജര്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് ഷാഫി, ലീഡ് ബാങ്ക് ഓഫീസര്‍ പി.ഹരീഷ്, കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ ഓഫീസര്‍ വി.എം.പ്രഭാകരന്‍, മത്സ്യഫെഡ് ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ജില്ലാ മാനേജര്‍ എന്‍എം.മോഹനന്‍ പരിചയപ്പെടുത്തി.
മത്സ്യഫെഡ് ഗുണഭോക്താക്കൾ പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ നടത്തുന്ന എന്‍.ബി.സി.എഫ്.ഡി.സി മൈക്രോ ക്രഡിറ്റ്, എന്‍.എം.ഡി.എഫ്.സി മഹിളാ സമൃദ്ധി യോജന, എന്‍.എസ്.കെ.എഫ്്.ഡി.സി മഹിളാ സമൃദ്ധി യോജന എന്നീ പദ്ധതികളില്‍ ഗുണഭോക്താക്കളായ സി.ഡി.എസുകള്‍ക്ക് ആനുകൂല്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് ജില്ലാകളക്ടര്‍ കൈമാറി. മീഞ്ച, ചെമ്മനാട്, പൈവളിഗെ, ദേലമ്പാടി പഞ്ചായത്ത് സി.ഡി.എസുകള്‍ ഉത്തരവ് ഏറ്റുവാങ്ങി.