The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

യുവതിയെ പീഡിപ്പിച്ച് സ്വർണവും പണവും കൈക്കലാക്കിയ യുവാവിനെതിരെ കേസ്

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച ശേഷം പലതവണ പീഡിപ്പിച്ച് സ്വർണ്ണാഭരണങ്ങളും മുക്കാൽ ലക്ഷം രൂപയുമായി മുങ്ങിയ യുവാവിനെതിരെ കേസ്. പഴയങ്ങാടി അടുത്തില സ്വദേശിയ രാഗേഷിനെതിരെയാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശിനിയായ 34 കാരിയുടെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസ്എടുത്തത്.

2022 ഡിസമ്പർ മാസം മുതൽ മെയ് മാസം 23 വരെയുള്ള കാലയളവിൽ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ഇവർ കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. പിന്നീട് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാവുകയും പല തവണ ഗുരുവായൂരിലെ ലോഡ്ജിൽ ഒരുമിച്ച് താമസിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായും യുവതി പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിലുണ്ട്. പിന്നീട് മുങ്ങിയ രാഗേഷ്
ഫോൺ വിളിച്ചാൽ പോലും പ്രതികരിക്കാതായതോടെയാണ് യുവതി വനിതാ സെല്ലിൽ ഉൾപ്പെടെ പരാതി നൽകിയത്ത്. ബലാൽസംഗം, സ്ത്രീ പീഡനം, സാമ്പത്തിക കുറ്റം ഉൾപ്പെടെയുള്ള വകുപ്പ് പ്രകാരമാണ് രാഗേഷിനെതിരെ കേസെടുത്തത്.

Read Previous

കടമെടുപ്പ്: 5000 കോടി നല്‍കാമെന്ന് കേന്ദ്രം, 10000 കോടിരൂപ വേണമെന്ന് കേരളം; വിശദമായ വാദംകേള്‍ക്കും

Read Next

വര്‍ധിച്ച വൈദ്യുതി ഉപഭോഗം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം നാളെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73