അരക്കോടി രൂപയുടെ കുഴൽ പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ കടത്താൻ ശ്രമിച്ച കുഴൽ പണവുമായി ചെങ്കള എതിർത്തോട് സ്വദേശി മൊയ്ദീൻ ഷായെയാണ് പുതുതായി ചാർജ് എടുത്ത കാഞ്ഞങ്ങാട് ഡി വൈ എസ് പി വി വി ലതീഷിന്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി ആസാദും സംഘവും അറസ്റ്റ് ചെയ്തത് . കുശാൽ നഗറിൽ വാഹനപരിശോധനക്കിടയിൽ കാസർകോട് ഭാഗത്തു നിന്നും പടന്ന ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. കാസർകോട് എസ്പി യുടെ സ്ക്വാഡ് അംഗങ്ങളായ അബൂബക്കർ,കല്ലായി, ശിവകുമാർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, നിഖിൽ മലപ്പിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കുമെന്നും കഞ്ചാവ്, മയക്കമരുന്ന് വ്യാപനം അടക്കം തടയാനുള്ള നടപടി തുടരുമെന്ന് ഹോസ്ദുർഗ് എസ്.എച്. ഒ എം. പി. ആസാദ് അറിയിച്ചു