The Times of North

Breaking News!

സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു   ★  അജാനൂർ ലയൺസ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്കാരം   ★  ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ   ★  പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ   ★  പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.   ★  കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍

എസ് കെ ജി എം എ യു പി സ്കൂൾ വാർഷികാഘോഷവും പ്രീ പ്രൈറി ഫെസ്റ്റും സംഘടിപ്പിച്ചു.

 

കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ 62-ാം വാർഷികാഘോഷവും പ്രി പ്രൈമറി ഫെസ്റ്റും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രി പ്രൈമറി കുട്ടികളുടെ കലാപരിപാടികൾ, സ്ക്കൂൾ കുട്ടികളുടെയും അധ്യാപകർ , പി ടി എ , മദർ പി ടി എ അംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡൻറ് വി വി രാജമോഹനൻ അധ്യക്ഷത വഹിച്ചു. നെഹ്റു കോളേജ് മലയാളം വിഭാഗം മേധാവി ഡോ: ധന്യ കീപ്പേരി മുഖ്യാഥിതിയായി. സ്ക്കൂൾ മാനേജർ കെ വിശ്വനാഥൻ ഉപഹാരസമർപ്പണം നടത്തി. വിവിധ മേഖലയിൽ വിജയികളായ കുട്ടികളെ വാർഡ് മെമ്പർ കെ വി ബാബു അനുമോദിച്ചു. ഈ വർഷം പി ടി എ കമ്മറ്റിയിൽ നിന്നും ഒഴിവാകുന്ന പ്രസിഡൻ്റ് വിവി രാജമോഹൻ , എക്സിക്യൂട്ടീവ് അംഗം വി കെ ഗിരീഷ് എന്നിവർക്കുള്ള സ്നേഹോപഹാര വിതരണം ഡോ : ധന്യ കീപ്പേരി നിർവഹിച്ചു. പി വി ഇന്ദുലേഖ റിപ്പോർട്ട് അവതരിപ്പിച്ചു. മദർ പി ടി എ പ്രസിഡൻ്റ് സിന്ധു വിജയകുമാർ,പി ടി എ വൈസ് പ്രസിഡൻ്റ് ടി സിദ്ധിക്, സ്ക്കൂൾ ലീഡർ മാസ്റ്റർ ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ജോളി ജോർജ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ പി ബൈജു നന്ദിയും പറഞ്ഞു

Read Previous

കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി; നാളെ പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും

Read Next

വി വി സഞ്ജയ് കുമാർ മണ്ഡലം പ്രസിഡണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73