ഇന്നലെ വൈകിട്ട് ഇക്ബാല്‍ റെയില്‍വേ ഗേറ്റിന് വടക്കുഭാഗം അതിഞ്ഞാല്‍ മാപ്പിള സ്‌കൂളിന് സമീപം തീവണ്ടിതട്ടി മരിച്ച അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിഞ്ഞു. വെസ്റ്റ് ബംഗാള്‍ നാദിയനാസിര്‍പൂര്‍ സ്വദേശികളായ ദീന്‍മുഹമ്മദ് മാലിഖിന്റെ മകന്‍ സന്തുമാലിഖ്(32), മൊയ്തീന്‍ ഷെയ്ഖിന്റെ മകന്‍ ഫാറൂഖ് ഷെയ്ക്ക്(23) എന്നിവരാണ് തീവണ്ടിതട്ടി മരിച്ചത്.
കൊളവയലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ ഇരുവരും മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ ഇരുപാളങ്ങളിലൂടെയും വന്ന തീവണ്ടികൾ തട്ടിയാണ് ഇവർ മരിച്ചത്. ഇവരുടെ കൂടെ താമസിക്കുന്നവർ ഏറെ വൈകിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്