തുടർച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി. ഒരു ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,075 രൂപയായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ്ണവില വര്‍ധിക്കുന്നത്. ഒമ്പത് ദിവസം കൊണ്ട് പവന് 2,280 രൂപയാണ് കൂടിയത്. രാജ്യാന്തര തലത്തില്‍ ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വില വര്‍ധനവാണ് സ്വര്‍ണ വിലയിലും വര്‍ധനയുണ്ടാക്കായത്.