The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോൺഗ്രസ് സ്ഥാനാ‍ർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

ലോക്സഭാ തെര‍ഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ  സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തിലെ സിറ്റിങ്ങ് എംപിമാരിൽ ടി എൻ പ്രതാപൻ മാത്രമാണ് ഇത്തവണ മത്സരരംഗത്തില്ലാത്തത്. വടകരയിലെ സിറ്റിങ്ങ് എം പി കെ മുരളീധരൻ ഇത്തവണ തൃശ്ശൂരിൽ മത്സരിക്കും. വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. 2019ൽ കോൺഗ്രസ് പരാജയപ്പെട്ട ആലപ്പുഴയിൽ ഇത്തവണ കെ സി വേണുഗോപാൽ മത്സരിക്കും. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും.

തെലങ്കാന, കർണാടക, കേരളം, ഛത്തീസ്ഗഡ്, മേഘാലയ, ലക്ഷദ്വീപ്, ത്രിപുര, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിലേക്കുള്ള 39 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്.

കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍ കോൺഗ്രസ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരം – ശശി തരൂർ

ആറ്റിങ്ങൽ – അടൂർ പ്രകാശ്

പത്തനംതിട്ട – ആൻ്റോ ആൻ്റണി

മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ്

ആലപ്പുഴ – കെ സി വേണുഗോപാൽ

ഇടുക്കി – ഡീൻ കുര്യാക്കോസ്

എറണാകുളം – ഹൈബി ഈഡൻ

ചാലക്കുടി – ബെന്നി ബഹ്നാൻ

തൃശൂർ – കെ മുരളീധരൻ

ആലത്തൂർ – രമ്യാ ഹരിദാസ്

പാലക്കാട് – വി കെ ശ്രീകണ്ഠൻ

കോഴിക്കോട് – എം കെ രാഘവൻ

വയനാട് – രാഹുൽ ഗാന്ധി

വടകര – ഷാഫി പറമ്പിൽ

കണ്ണൂർ – കെ സുധാകരൻ

കാസർകോട് – രാജ് മോഹൻ ഉണ്ണിത്താൻ

Read Previous

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിക്ക് സ്റ്റേയില്ല

Read Next

കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കൾ തീവണ്ടി തട്ടി മരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!