കരിന്തളം: കത്തുന്ന വേനലിൽ പൊറുതിമുട്ടുന്ന പൊതുജനങ്ങൾക്കും വെള്ളം കിട്ടാതെയലയുന്ന പറവകൾക്കും കുടിനീരൊരുക്കി മാതൃകയായിരിക്കുകയാണ് ഡി വൈ എഫ് ഐ കരിന്തളം വെസ്റ്റ് യൂണിറ്റ് . വിദ്യാർത്ഥികൾ ഉൾപ്പെടെ നിത്യേന നൂറക്കണക്കിനാളുകൾ വന്നു പോകുന്ന കരിന്തളം ഗവ: കോളേജ് സ്റ്റോപ്പിലാണ് ഡി വൈ എഫ് ഐ സ്നേഹമൊരു കുമ്പിൾദാഹജല പന്തൽ ഒരുക്കിയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഒരു കട പോലും ഇല്ലാത്ത സാഹചര്യത്തിൽ ഡി വൈ എഫ് ഐ യുടെ പ്രവർത്തനം ഏവർക്കും അനുഗ്രഹമായിരിക്കുകയാണ്. ഇതിനൊപ്പം തന്നെയാണ് ഒരു തുള്ളി ദാഹ ജലത്തിനായി നെട്ടോട്ടമൊടുന്ന പറവകൾക്കും രണ്ട് വലിയ പാത്രത്തിൽ കുടിവെള്ളം ഒരുക്കി ഡി വൈ എഫ് ഐ മാതൃക പ്രവർത്തനം കാഴ്ചവെച്ചിരിക്കുന്നത്.
മേഖല പ്രസിഡൻ്റ് ഒ എം സച്ചിൻ ഉദ്ഘാടനം ചെയ്തു. എം പ്രണവ് അധ്യക്ഷത വഹിച്ചു. കെ സതീശൻ, വാസു കരിന്തളം തുടങ്ങിയവർ പങ്കെടുത്തു. ഇന്ദ്രജിത്ത് പി എസ് സ്വാഗതവും ആദർശ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു.