വീട്ടിൽ ജോലിക്ക് നിന്ന ബീഹാറി യുവാവ് കാറിന്റെ ചാവിയും അരലക്ഷം രൂപയും കവർച്ച ചെയ്തു. തൃക്കരിപ്പൂർ ആയിറ്റിയിലെ ബദർ ഹൗസിൽ അബൂബക്കർ സുലൈമാന്റെ ഭാര്യ റുക്കിയ സുലൈമാന്റെ വീട്ടിൽ നിന്നുമാണ് പണവും കാറിൻറെ ചാവിയും കവർച്ച ചെയ്തത്. വീട്ടുജോലികാരനായ ബീഹാർ സ്വദേശി ദിൽഷാദാണ് കവർച്ച നടത്തിയതെന്ന് റുക്കിയ ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.