ജ്വല്ലറിയിൽ നിന്നും 11 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സെയിൽസ്മാനെതിരെ ചന്തേര പോലീസ് കേസെടുത്തു. ചെറുവത്തൂർ സിറ്റി ഗോൾഡിലെ സെയിൽസ്മാനായ ദക്ഷിണ കന്നഡ ബെൽത്തങ്ങാടിയിലെ കെൽത്താജെ കിള്ളൂരിലെ ഇർഫാനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. കഴിഞ്ഞ നവംബർ 12 മുതൽ ഈ വർഷം ഫെബ്രുവരി വരെയുള്ള കാലയളവിൽ ഏതാണ്ട് 184 ഗ്രാം സ്വർണാഭരണങ്ങൾ ജ്വല്ലറിയിൽ നിന്നും ഇർഫാൻ മോഷ്ടിക്കുകയായിരുന്നു വത്രെ. ജ്വല്ലറി ഡയറക്ടർ മാണിയാട്ട് ടിവി ഹൗസിൽ മൊയ്തു ഹാജിയുടെ മകൻ മുഹമ്മദ് മിർസയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.