The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ലഹരി വിരുദ്ധ സന്ദേശവുമയി ഗ്രോടെക് ഫുട്ബോൾ ടൂർണമെൻ്റ്

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഗ്രോടെക് ഐ.ടി.ഐ ഗ്രോടെക് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.ലഹരിക്കെതിരെ അണിചേരുക, ജീവിതമാണ് ലഹരി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മത്സരം സംഘടിപ്പിച്ചത്. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തുകയെന്ന ലക്ഷ്യവുമായാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.കൊവ്വൽപ്പള്ളി ഫുട്ബോൾ ടർഫിൽ ഗ്രോടെക് പ്രിൻസിപാൾ ബെന്നി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഹെഡ് പ്രവീൺ പ്ലാച്ചിക്കര ലഹരി ബോധവൽകരണ ക്ലാസും ലഹരി വിരുദ്ധ പ്രതിഞ്‌ജയും നടത്തി. ഗ്രോടെക് മനേജർ ഉണ്ണികൃഷ്ണൻ , നെൽസൺ ജോസഫ് തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി.

Read Previous

നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും

Read Next

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!