ഭാരത് റൈസിന് ബദലായി കെ റൈസ് പ്രഖ്യാപിച്ച് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. കെ റൈസ് ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡ് ഒന്നിന് ഓരോ മാസവും അഞ്ച് കിലോ അരി നല്‍കുമെന്ന് പറഞ്ഞ മന്ത്രി ഭാരത് റൈസ് എന്ന പേരില്‍ വിതരണം ചെയ്യുന്നത് റേഷന്‍ അരിയാണെന്നും വിമര്‍ശിച്ചു. സപ്ലൈകോ വഴിയാണ് വിതരണം നടത്തുക. ജയ അരി 29 രൂപ, കുറുവ അരി 30 രൂപ, മട്ട അരി 30 രൂപ എന്നിങ്ങനെയാകും വില നിരക്ക്.
റേഷൻ കാർഡ് മസ്റ്ററിങ് തുടങ്ങിയതിനു ശേഷമാണ് റേഷൻ വിതരണത്തിൽ ഭാഗികമായ തടസ്സം നേരിട്ടത് എന്ന് മന്ത്രി പറഞ്ഞുൽ. സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് തൽക്കാലം നിർത്തിയതായി മന്ത്രി അറിയിച്ചു.
വർക്ക് ലോഡ് കൂടുതലായത് കൊണ്ടാണ് നിർത്തിവെച്ചത്. ഇന്ന് മുതൽ പത്താം തീയതിവരെ മസ്റ്ററിങ് ഇല്ല. ഈ മാസം 15, 16, 17 തീയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കില്ല. ഈ ദിവസങ്ങളിൽ മസ്റ്ററിംഗ് പ്രവർത്തികൾ പൂർത്തിയാക്കും. റേഷൻ കടകൾക്ക് സമീപത്തുള്ള കേന്ദ്രങ്ങളിലാണ് മസ്റ്ററിംഗ് നടത്തുക. സപ്ലൈകോയിൽ അടുത്താഴ്ചയോടു കൂടി എല്ലാം സബ്സിഡി സാധനങ്ങളും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ചെറുപയർ അടക്കമുള്ള സാധനങ്ങൾ സപ്ലൈകോയുടെ ഗോഡൗണുകളിലേക്ക് എത്തി. ശബരി കെ റൈസ് എന്ന പേരിൽ അരിവിതരണം ചെയ്യും.നിലവിൽ വിതരണം ചെയ്യുന്ന പത്ത് കിലോ അരിയുടെ ഭാഗമായി തന്നെയാണ് കെ റൈസ് വിതരണവും. ഉച്ച ഭക്ഷണത്തെ ലക്ഷ്യമിട്ടാണ് അരിയുടെ വിതരണം.
നേരത്തെ തന്നെ റേഷൻ വ്യാപാരി പണിമുടക്കിൽ നിന്ന് പിൻമാറാൻ ആവശ്യപെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.സർക്കാറിന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും ഉറപ്പ് നൽകിയിരുന്നുസംഘടനകൾ പിൻമാറണം എന്നും മന്ത്രി ആവശ്യപ്പെട്ടു.