The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

നെഹ്റു കോളേജിൽ ഉപവാസമിരുന്ന വിദ്യാർഥിനി നേതാവ് ഉൾപ്പെടെ കുഴഞ്ഞുവീണു, പ്രിൻസിപ്പാളിനെയും അധ്യാപകരെയും പൂട്ടിയിട്ട പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

നീതി നിഷേധത്തിനെതിരെ പടന്നക്കാട് നെഹ്റു കോളേജ് പ്രിൻസിപ്പാളിനെയും അധ്യാപകരെയും ജീവനക്കാരെയും കോളേജ് ക്യാമ്പസിനകത്ത് പൂട്ടിയിട്ട എംഎസ്എഫ്,കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴരയോടെയാണ് നെഹ്റു കോളേജിൽ സംഘർഷം ഉണ്ടായത്.

എംഎസ്എഫ് യൂണിറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് ഉയർത്തിയ കൊടിമരം നശിപ്പിച്ചതിനെ ചൊല്ലി കോളേജിൽ എംഎസ്എഫ്, കെഎസ്‌യു പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിൽ കോളേജ് അധികൃതർ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നു എന്ന് ആരോപിച്ച് കെഎസ്‌യു പ്രവർത്തകർ കോളേജിനു മുന്നിൽ ഉപവാസ സമരം നടത്തിയിരുന്നു. രണ്ടുദിവസം ഉപവാസ സമരം നടത്തിയിട്ടും കോളേജ് അധികൃതർ വിദ്യാർഥികളുമായി ചർച്ച നടത്താൻ പോലും തയ്യാറായിരുന്നില്ല. ഉപവാസത്തിനിടയിൽ കുഴഞ്ഞുവീണ കെഎസ്‌യു ജില്ലാ സെക്രട്ടറി കീർത്തയെയും, അവശരായ ജില്ലാ സെക്രട്ടറിമാരയ ആശിഷ് പ്രവർത്തകരായ മുഹമ്മദ് റാഫി, തൗഫീഖ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെഎസ്‌യു എംഎസ്എഫ് പ്രവർത്തകരും പ്രിൻസിപ്പാളിനെയും അധ്യാപകരെയും ജീവനക്കാരെയും കോളേജിനകത്ത് പൂട്ടിയിട്ടത്. കോളേജ് ഗേറ്റ് അടച്ചുപൂട്ടി കൊണ്ടായിരുന്നു ഉപരോധം. അതിനാൽ ആർക്കും കോളേജിന് പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല.പിന്നീട് പ്രിൻസിപ്പൽ വിവരം നൽകിയതിൻറെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂർ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഷിബിൻ ഉപ്പിലി കൈ, യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം ഭാരവാഹികളായ ന്യൂമാൻ, അഖിൽ, വിഷ്ണു കാ എംഎസ്എഫ് ജില്ലാ നേതാവ് ജംഷീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനുശേഷമാണ് അധ്യാപകർക്ക് കോളേജ് ക്യാമ്പസിൽ നിന്നും പുറത്തേക്കിറങ്ങാൻ കഴിഞ്ഞത്. കോളേജിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എംഎസ്എഫ് കെഎസ്‌യു പ്രവർത്തകരെ മാത്രം കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് ഇവിടെ ഉപവാസവും സംഘർഷവും നടന്നത്.

Read Previous

ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന് അജ്ഞാതൻറെ വധഭീഷണി

Read Next

പള്ളിക്കരയിലെ കെ വി കല്യാണി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73