The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ജില്ലാ പഞ്ചായത്ത് ജാഗ്രതാസമിതിയ്ക്ക് വീണ്ടും സംസ്ഥാന അവാർഡ്

അതിക്രമങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ എല്ലാത്തരത്തിലുള്ള സഹായവും പിന്തുണയും നൽകിവരുന്ന, ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള കാസർകോട് ജില്ലാജാഗ്രതസമിതിയുടെ പ്രവർത്തനമികവിന് അംഗീകാരമായി കേരളവനിതാ കമ്മീഷൻ ഏർപ്പെടുത്തിയ സംസ്ഥാന അവാർഡിന് കാസർകോട് ജില്ലാജാഗ്രതസമിതി അർഹമായി

 

.130പരാതികൾ ജില്ലാജാഗ്രതസമിതിയിൽ ലഭിച്ചു. ഇവയിൽ 102പരാതികൾ സിറ്റിങ്ങിലൂടെയും കൗൺസിലിംഗ് നടത്തിയും പരിഹരിച്ചു. ഭൂരിപക്ഷം പരാതികളും നേരിട്ടാണ് ഓഫീസിൽ ലഭിക്കുന്നത്. ഇതുവരെയായി 460പേർക്ക് കൗൺസിലിംഗ് നൽകി.58പേർക്ക് ലീഗൽ കൗൺസിലിങ് നൽകി.18പേർക്ക് പോലീസ് സഹായവും,12പേർക്ക് മെഡിക്കൽ സഹായവും,7പേർക്ക് ഷെൽട്ടർ സഹായവും നൽകി. പരാതികൾ നേരിൽ കണ്ടു മനസ്സിലാക്കുന്നതിനായി ആവശ്യാനുസരണം ഗൃഹ സന്ദർശനവും നടത്തിവരുന്നു.മാസത്തിൽ ഒന്നിലധികം തവണ അംഗങ്ങളുടെ സിറ്റിംഗ് നടക്കും ജാഗ്രതസമിതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനകം 75ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഇവയിൽ 8000ൽ അധികം പേർ പങ്കെടുത്തു. മുഴുവൻ തദ്ദേശ സ്വയം ഭരണ ജാഗ്രതസമിതികളിലും, വാർഡ് സമിതികളിലും, കന്നഡ, മലയാളം ഭാഷകളിൽ പോസ്റ്ററുകൾ, ലഘലേഖകൾ എന്നിവ വിതരണം ചെയ്തു. കോളേജ് വിദ്യാർത്ഥികൾക്കായി വിവാഹ പൂർവ്വ കൗൺസിലിങ് പ്രോഗ്രാം സംഘടിപ്പിച്ചു. വനിതാ ദിനാചാരണ പരിപാടികൾ, ബാലികദിനാചാരണ പരിപാടി എന്നിവയും സംഘടിപ്പിച്ചു. ഫോൺ സൗകര്യത്തോടുകൂടിയ ഓഫീസ് പ്രവർത്തിക്കുന്നത് ജില്ലാപഞ്ചായത്ത് ബിഎൽഡിങ്ങിൽ ഒന്നാം നിലയിലാണ്. ജാഗ്രതസമിതി പ്രവർത്തനങ്ങൾജില്ലാത ലത്തിൽ ഏകോപിപ്പിക്കുന്നത് ജില്ലാജാഗ്രതസമിതിയുടെ സ്ഥിരം കൗൺസിലർ പി സുകുമാരിയാണ്. കൂടാതെ ജാഗ്രതസമിതിയുടെ അഡ്വക്കേറ്റ് ആയി കെ. എം ബീനയും പ്രവർത്തിക്കുന്നു.ജില്ലാജാഗ്രതസമിതിയുടെ ചെയർപേഴ്സൺ ആയി ജില്ലാ പഞ്ചായത്തു പ്രസിഡന്റ്‌ ബേബിബാലകൃഷ്ണനും, കൺവീനർ ആയി ജില്ലാവനിതാ ശിശുവികസന ഓഫീസർ . ഷിംന വി. യെസും നേതൃത്വം നൽകുന്നു. മികച്ച ജില്ലാജാഗ്രതസമിതിക്ക് കേരള വനിതാകമ്മീഷൻ ഏർപ്പെടുത്തിയ പ്രഥമസംസ്ഥാന അവാർഡ് കഴിഞ്ഞ വർഷവും ലഭിച്ചത് കാസർഗോഡ്ജില്ലയ്ക്കാണ്. വീണ്ടും രണ്ടാം വർഷവും മികച്ച ജില്ലാജാഗ്രതസമിതിക്ക് അവാർഡ് ലഭിച്ചത് കാസർഗോഡ് ജില്ലാപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അർഹതയ്ക്കുള്ള അംഗീകാരമായി. മാർച്ച് അറിന് തിരുവനന്തപുരം ജവാഹർ ബാലഭവനിൽ നടക്കുന്ന പരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ബേബിബാലകൃഷ്ണന്റെ നേതൃത്വത്തിൽ അവാർഡ് ഏറ്റുവാങ്ങും

Read Previous

കാസര്‍കോട് ജില്ലയെ ആരോഗ്യമേഖലയില്‍ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം : വീണ ജോര്‍ജ്

Read Next

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73