പുതിയ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന്റെ ഭാഗമായി നീലേശ്വരം ബസ്റ്റാൻഡ് അടച്ചിട്ടു. ഇതോടെ ഇന്നുമുതൽ നീലേശ്വരത്ത് ഗതാഗത നിയന്ത്രണവും നിലവിൽ വന്നു. തളിയിൽ ശിവക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഒരാഴ്ചത്തേക്ക് നീട്ടി വെക്കണം എന്ന് നിർദ്ദേശം ഉയർന്നിരുന്നുവെങ്കിലും ഉത്സവ ചടങ്ങുകൾ വൈകിട്ട് ആയതിനാൽ ഗതാഗതം നിയന്ത്രണത്തെ ബാധിക്കില്ലെന്നതിനാലാണ് ഇന്ന് മുതൽ ബസ്റ്റാൻഡ് അടച്ചിട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭ തീരുമാനിച്ചത് രണ്ടുവർഷത്തിനുള്ളിൽ ബസ് സ്റ്റാന്റ് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ അതിനാൽ അടുത്ത രണ്ടുവർഷംവരെ നീലേശ്വരം നഗരത്തിൽ ഗതാഗതം നിയന്ത്രണം നിലനിൽക്കും. അതേസമയം അപ്രയോഗികമായ നിർദ്ദേശങ്ങളാണ് ഗതാഗത നിയന്ത്രണത്തിലുള്ളതെ ന്നം ഇത് നീലേശ്വരം നഗരത്തെ കാര്യമായി ബാധിക്കുമെന്നും വ്യാപാരികളും ഡ്രൈവർമാരും യാത്രക്കാരും പറയുന്നു.