The Times of North

Breaking News!

ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു   ★  മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം

വനം വകുപ്പിന് സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഇനി ഡ്രോണ്‍

പൊതുജന സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി വനം വകുപ്പിന് ഇനി ഡ്രോണ്‍ നിരീക്ഷണ സംവിധാനം. കാസര്‍കോട് വികസന പാക്കേജിലൂടെ 11.8 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഡ്രോണ്‍ ഒരുക്കിയത്. വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണ സംവിധാനത്തിന്റെ ഉദ്ഘാടനം കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ വനാതിര്‍ത്തിയില്‍ വന്യജീവി ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഡ്രോണിലൂടെ നിരീക്ഷിക്കും. മണല്‍ കടത്ത്, മരം കൊള്ള, മൃഗവേട്ട തുടങ്ങിയവ കണ്ടെത്താനും ഡ്രോണ്‍ നിരീക്ഷണം വഴി സാധിക്കും.

കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷറഫ്, കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.പി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Read Previous

വനിതോത്സവം പങ്കാളിത്തം കൊണ്ട് ജനശ്രദ്ദേയമായി

Read Next

പ്രീപ്രൈമറി ഫെസ്റ്റും വാർഷികവും നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73