The Times of North

Breaking News!

ഫണ്ട്‌ ഉൽഘടനവും ബ്രോഷർ പ്രകാശനവും   ★  റോട്ടറി ക്ലബ്ബ് പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് ശനിയാഴ്‌ച   ★  വായനാ വെളിച്ചത്തിന് ഉജ്വല തുടക്കം   ★  ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക്ഡ്രിൽ 11 ന് മടക്കരയിൽ   ★  പുസ്തകങ്ങളുമായി വീടുകളിലേക്ക്   ★  ബാസ്ക്കറ്റ്ബോൾ സെലക്ഷൻ ട്രയൽസ്   ★  മദ്റസ പ്രവേശനോത്സവം അജാനൂർ കടപ്പുറം മഅ്‌ദനുൽ ഉലൂം മദ്റസ തല ഉദ്ഘാടനം നിർവഹിച്ചു   ★  പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ അന്തരിച്ചു.   ★  അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ വായന വെളിച്ചം രണ്ടാം ഘട്ടം   ★  പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്

സി.ഒ.എ. സംസ്ഥാന സമ്മേളനം ; കൊടി മര ജാഥ പ്രയാണം തുടങ്ങി

മാർച്ച് 2 മുതൽ 4 വരെ കോഴിക്കോട് നടക്കുന്ന കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടി മര ജാഥ കാസർകോട് നിന്നും ആരംഭിച്ചു.

കേബിള്‍ ടി.വി. സംരംഭക പ്രസ്ഥാനത്തിന്റെ വക്താവും ,മുന്‍നിര സാരഥിയുമായിരുന്ന എന്‍.എച്ച് അന്‍വറിന്റെ കാസര്‍കോട് പുലിക്കുന്നിലെ വസതിയില്‍ നിന്നാണ് കൊടിമര ജാഥ ആരംഭിച്ചത്.
എന്‍.എച്ച്. അന്‍വറിന്റെ പത്‌നി ആശ അന്‍വര്‍ ഫ്‌ളാഗ് ഓഫ് ചെയ്യതു . സി.ഒ.എ. സംസ്ഥാന എക്സി. കമ്മിറ്റി അംഗം പ്രജീഷ് അച്ചാണ്ടി ലീഡറായ ജാഥ സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു.  സി.ഒ.എ ജില്ലാ പ്രസിഡൻ്റ് വി.വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ലോഹിതാക്ഷൻ എം, ഷുക്കൂർ കോളിക്കര സി.ഒ.എ. കണ്ണൂർ ജില്ലാ പ്രസിഡണ്ട്
ജയകൃഷ്ണൻ ,കണ്ണൂർ ജില്ലാ സെക്രട്ടറി രജീഷ് എം.ആർ , പ്രദീപ്കുമാർ കെ. , മോഹനൻ ടി വി, കെ.ഒ. പ്രശാന്ത്, വിനീഷ് കുമാർ എന്നിവർ സംസാരിച്ചു.സി.ഒ. എ കാസർകോട് ജില്ലാ സെക്രട്ടറി ഹരീഷ് പി.നായർ സ്വാഗതവും , മേഖല സെക്രട്ടറി പാർത്ഥസാരഥി നന്ദിയും പറഞ്ഞു.

ഉദുമ ,കാഞ്ഞങ്ങാട്, ചെറുവത്തൂർ, തൃക്കരിപ്പൂർ, താവം, കണ്ണൂർ,കൂത്തുപറമ്പ്, കുഞ്ഞിപ്പള്ളി, എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ജാഥ കോഴിക്കോട് ബീച്ചിൽ സമാപിച്ചു.

സ്വീകരണ കേന്ദ്രങ്ങളിൽ കേബിൾ ടിവി ഓപ്പറേറ്റർമാർ ഇരുചക്ര വാഹനങ്ങളിലും ,മറ്റ് വാഹനങ്ങളിലുമായി കൊടിമര ജാഥയെ അനുഗമിച്ചു.

Read Previous

സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം, ശമ്പളവും പെന്‍ഷനും വൈകില്ല; കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തി

Read Next

നീലേശ്വരം ബസ് സ്റ്റാൻഡ് നിർമാണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത് നീട്ടിവെച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73