നീലേശ്വരം ബസ്റ്റാന്റിലെ ഓട്ടോറിക്ഷ സ്റ്റാന്റിന് പിറകുവശത്തെ ഒഴിഞ്ഞപറമ്പിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുന്നുകൂടിയ കൂമ്പാരത്തിന് തീപിടിച്ചത്. ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ്കുറ്റിയില് നിന്നാകാം തീപടര്‍ന്നതെന്നാണ് സംശയിക്കുന്നത്. ബസ്റ്റാന്റില്‍ നിന്നും മന്നംപുറത്ത് ഭഗവതിക്ഷേത്രത്തിലേക്ക് ‘പോകുന്ന വഴിയിലെ വലതുഭാഗത്തുള്ള ഒഴിഞ്ഞപറമ്പിലാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ക്ക് പുറമെ ബദാംമരത്തിന്റെ ഉണങ്ങിയ ഇലകളും ചില്ലിക്കൊമ്പുകളും ഉള്ളതിനാല്‍ തീപിടിച്ചതില്നിന്നുള്ള പുക ബസ്റ്റാന്റിലും പരിസരങ്ങളിലും വ്യാപിച്ചു. വഴിയാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുമാണ് പുകയിൽ ഏറെ ദുരിനം അനുഭവിക്കേണ്ടിവന്നത്.