കാസർകോട്ടേക്കുള്ള വന്ദേമാതരം ട്രെയിനിൽ എസി വാതകം ചോർന്നു പിന്നാലെ പുക ഉയർന്നതും അലാറം മുഴങ്ങിയതും പരിഭ്രാന്തി സൃഷ്ടിച്ചു ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ഉടനെയാണ് വെളുത്ത നിറത്തിലുള്ള വാതകം ശ്രദ്ധയില്‍പ്പെട്ടത്. അപ്പോൾ തന്നെ അലാറം മുഴങ്ങി. സി-5 കോച്ചിലാണ് എസിയില്‍ നിന്നുള്ള വാതകം ചോര്‍ന്നത്. ഉടൻ ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ശേഷം കോച്ചിലെ വാതിലുകൾ തുറന്നിട്ടു കോച്ചിൽ നിന്നും വെളുത്തനിറത്തിലുള്ള പുകയാണ് പടർന്നതെന്ന് യാത്രക്കാർ പറയുന്നു. ഈ സമയം ട്രെയിനിൽ നിറയെ യാത്ര ഉണ്ടായിരുന്നു. കോച്ചിലുണ്ടായിരുന്ന ഏതാനും പേർക്ക് ശ്വാസതടസവും കണ്ണുനീറ്റലും അനുഭവപ്പെട്ടുവെന്നും യാത്രക്കാർ പറഞ്ഞു. തൊട്ടുമുൻപിൽ ഇരിക്കുന്നവരേപോലും കാണാൻ കഴിയാത്ത വിധത്തിൽ പുക പടർന്നിരുന്നു. പുക ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി.
ഉന്നത ഉദ്യോഗസ്ഥരും സാങ്കേതിക വിഭാഗം ജീവനക്കാരും എത്തി ട്രെയിൻ പരിശോധിച്ചു എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കമ്പാർട്ട്മെന്റിൽ ചെറിയ തോതിൽ പുക ഉള്ളതായി കണ്ടെത്തി തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് എസിയില്‍ നിന്നുള്ള വാതകം ചോർന്നതായി കണ്ടെത്തിയത് ഇതോടെ യാത്രക്കാരും പരിഭ്രാന്തരായി. പരിശോധനകൾ നടത്തിയ ശേഷം 9:24ന് ട്രെയിൻ പുറപ്പെട്ടു.
യാത്രക്കാരിൽ ആരോ ട്രെയിനിൽ പുകവലിച്ചതിനാലാകാം അലാറം മുഴങ്ങിയതിനു കാരണം എന്നാണ് ആദ്യം റെയിൽവേ അധികൃതർ വിശദമാക്കിയിരുന്നത്. വാതകം ചോർന്നതാണ് കാരണമെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ടെക്നീഷ്യന്മാർ എത്തിയ തകരാർ പരിഹരിച്ച ശേഷമാണ് യാത്ര തുടർന്നത്