മലിനജലവും പ്ലാസ്റ്റിക്ക് മാലിന്യവും പൊതുജലാശയത്തിലേക്ക് ഒഴുക്കിവിട്ടതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ നെല്ലിക്കാല്‍ മടക്കര ഹാര്‍ബറിന് മാലിന്യസംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് 35000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ചെറുവത്തൂര്‍, പടന്ന, ഉദിനൂര്‍, നടക്കാവ് എന്നിവിടങ്ങളിലെ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് പിഴ ചുമത്തി. നടപടി സ്വീകരിക്കാന്‍ ചെറുവത്തൂര്‍, പടന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഓഫീസര്‍ എം.ടി.പി.റിയാസ് , സ്‌ക്വാഡ് മെമ്പര്‍ ഇ.കെ.ഫാസില്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്ക് കെ.സന്തോഷ് കുമാര്‍, പടന്ന ഗ്രാമപഞ്ചായത്ത് ക്ലര്‍ക്ക് എം.സുരേശന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.രജിഷ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.