The Times of North

Breaking News!

വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു

നീലേശ്വരം നഗരസഭ ഓഫീസ് സമുച്ചയം മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിച്ചു

നീലേശ്വരത്തിന്റെ വികസന ചരിത്രത്തില്‍ പുതു അധ്യായം കുറിച്ച് നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു.
നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡില്‍ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയില്‍ 30,000 ചതുര അടി വിസ്തൃതിയിലാണ് 11.3 കോടി രൂപ ചെലവില്‍ മൂന്നുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രണ്ടു നിലകളിലായാണ് വിവിധ സെക്ഷനുകളുടെ പ്രവര്‍ത്തനവും ഫ്രണ്ട് ഓഫീസ് സംവിധാനവും. പൊതുജനങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഹാളിന് പുറമെ മറ്റ് യോഗങ്ങള്‍ ചേരുന്നതിനായി 250 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും, സ്ത്രീകള്‍ക്കുള്ള പ്രത്യേക വിശ്രമ മുറിയും, ഫീഡിങ് സെന്ററും ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. കൃഷിഭവന്‍, കുടുംബശ്രീ ഓഫീസുകള്‍ കൂടി ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും. സേവന കാര്യക്ഷമത ഗണ്യമായി വര്‍ദ്ധിക്കും. നഗരത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് കെട്ടിടത്തിന്റെ മൂന്നാം നില നിര്‍മ്മിച്ചിട്ടുള്ളത്. രാജാ റോഡില്‍ ട്രഷറി ജംഗ്ഷനില്‍ നിന്ന് പുതിയ ഓഫീസ് സമുച്ചയം വരെ ഇന്റര്‍ലോക്ക് പാകിയ റോഡും നിര്‍മ്മിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും ആധുനികവുമായ നഗരസഭ കെട്ടിടം എല്ലാ അര്‍ത്ഥത്തിലും നാടിന്റെ അഭിമാനമുദ്രയാവുകയാണ്.കേന്ദ്രം നികുതി വിഹിതം നൽകുന്ന കാര്യത്തിൽ സുപ്രീംകോടതിയിൽ നിന്നും അനുകൂലമായ വിധി ഉണ്ടായാൽ ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കുമെന്ന് നഗരസഭ ഓഫീസ് സമുഛയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. നിലവിലുള്ള 1600 രൂപ പെൻഷൻ 2500 രൂപയായി വർധിപ്പിക്കും.കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചതാണ് സംസ്ഥാനത്തിൻ്റെ ഇന്നത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം.തങ്ങൾ കേന്ദ്രത്തോട് ചോദിക്കുന്നത് ഔദാര്യമല്ല അവകാശമാണ് ഇതിനു വേണ്ടിയാണ് സുപ്രീംകോടതിയെ സമീപികേണ്ടി വന്നത്. കേരളത്തിന് പിന്നാലെ കർണ്ണാടക,ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളും നികുതിവിഹിതം ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയത് ഗുണകരമാകുമെന്നു തന്നെയാണ് പ്രതീക്ഷ
യെന്നും മന്ത്രി പറഞ്ഞു.
നീലേശ്വരം ഗരസഭ അധ്യക്ഷ ടി.വി ശാന്ത അധ്യക്ഷയായി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. നഗരസഭാ എഞ്ചിനിയര്‍ വി.വി ഉപേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. പി രവീന്ദ്രന്‍, വി. ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, ടി. പി ലത, പി. ഭാര്‍ഗവി, മുന്‍ എംഎല്‍എ കെ.പി സതീഷ് ചന്ദ്രന്‍, മുന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം. വി ബാലകൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ വി.വി രമേശന്‍,കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ്, നഗരസഭ കൗണ്‍സിലര്‍മാരായ ഇ.ഷജീര്‍, റഫീക് കോട്ടപ്പുറം, വി.അബൂബക്കര്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.വി ദാമോദരന്‍, മാമുനിവിജയന്‍, എറുവാട്ട് മോഹനന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, സെക്രട്ടറി കെ. മനോജ് കുമാര്‍വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം. രാജന്‍, മടിയന്‍ ഉണ്ണികൃഷ്ണന്‍, പി. വിജയകുമാര്‍, അഡ്വ. നസീര്‍, മമ്മു കോട്ടപ്പുറം, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയടത്ത്, പി. യു വിജയകുമാര്‍, കെ.വി ചന്ദ്രന്‍, എം.ജെ ജോയ്, സി.എച്ച് മൊയ്തു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ, കെ. വി സുരേഷ് കുമാര്‍, വി. വി ഉദയകുമാര്‍, പ്രസ് ഫോറം പ്രസിഡൻ്റ് സേതു ബങ്കളം തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ കെട്ടിടത്തിന് സ്ഥലം നല്‍കിയ വി.പി അബ്ദുള്‍ റഹ്‌മാന്‍, പി.യു ദിനചന്ദ്രന്‍, കോണ്‍ട്രാക്ടര്‍ വി.വി മനോജ് എന്നിവരെ മന്ത്രി ആദരിച്ചു.

Read Previous

സി.പി.ഐ സ്ഥാനാർഥി പട്ടികയായി; വയനാട്ടില്‍ ആനിരാജ, മാവേലിക്കരയില്‍ അരുണ്‍ കുമാര്‍,തൃശൂരിൽ വി.എസ് സുനിൽകുമാർ,

Read Next

ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും; പേരുകൾ പ്രധാനമന്ത്രി നാളെ പ്രഖ്യാപിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73