The Times of North

Breaking News!

കെ കെ ഡി ഫെസ്റ്റ് ഉദ്ഘാടനവും ഉപകാരസമർപ്പണവും നഗരസഭ കൗൺസിലർ ടിവി ഷീബ നിർവ്വഹിച്ചു   ★  ജീവിതഗന്ധികളായ കഥകളുടെ ഉത്സവകാലമാണ് മലയാള സാഹിത്യം: ഡോ.അംബികാസുതൻ മാങ്ങാട്   ★  കാസർകോട് താലൂക്ക് പരാതിപരിഹാര അദാലത്ത് 'കരുതലും കൈത്താങ്ങും' ഡിസംബർ 28ന്   ★  ഹൃദയാഘാതത്തെ തുടർന്ന് സിപിഎം യുവ നേതാവ് മരണപ്പെട്ടു   ★  കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്   ★  കൊടക്കാട് പടിഞ്ഞാറെക്കരയിലെ പി.ടി.ചന്തു അന്തരിച്ചു   ★  നീലേശ്വരം സുവർണ്ണവല്ലിയിലെ വലിയവീട്ടിൽ ദാമോധരൻ അന്തരിച്ചു   ★  പുരസ്കാരം വിതരണം മാറ്റി വെച്ചു.   ★  മടിക്കൈ മൂലായിപ്പള്ളി തൊട്ടുബായി ടി നാരായണൻ അന്തരിച്ചു.   ★  ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു

നെല്ല്‌ സംഭരണം: സപ്ലൈകോയ്‌ക്ക്‌ 203.9 കോടി അനുവദിച്ചു

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്‌.

നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നൽകിയിരുന്നു.
കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപ കുടിശികയുണ്ട്‌. ഈവർഷത്തെ 388.81 കോടി രുപയും, കഴിഞ്ഞവർഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ട്‌. 2021–-22ലെ 23.11 കോടി രൂപയും കുടിശികയാണ്‌.

കേന്ദ്ര സർക്കാർ വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ്‌ കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന്‌ ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ്‌ കർഷകന്‌ നെൽവില ലഭിക്കുന്നത്‌. കേരളത്തിൽ പിആർഎസ്‌ വായ്‌പാ പദ്ധതിയിൽ കർഷകന്‌ നെൽവില ബാങ്കിൽനിന്ന്‌ ലഭിക്കും.

പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ്‌ സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകൻ നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ്‌ തീർക്കുന്നത്‌. ഇതിലൂടെ നെല്ല്‌ ഏറ്റെടുത്താൽ ഉടൻ കർഷകന്‌ വില ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നു. വായ്‌പാ ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതുമില്ല. കേരളത്തിൽ മാത്രമാണ്‌ നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്‌.

Read Previous

‘ഇയാള്‍ എവിടെ പോയി കിടക്കുകയാണ്’, വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വൈകിയെത്തിയതില്‍ നീരസം; അസഭ്യപദ പ്രയോഗവുമായി കെ സുധാകരന്‍

Read Next

പട്ടേനമിലെ ടി.മാധവൻ ഭട്ടതിരി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73