തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ നേട്ടം സൂചിപ്പിച്ചു മുഖ്യമന്ത്രി. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ ഫലം വന്നത് കണ്ടില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂരില്‍ മുഖാമുഖം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖാമുഖം പരിപാടിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കും വിധത്തിൽ ഒരു മാധ്യമം വാർത്തയെഴുതിയെന്ന വിമർശനവും മുഖ്യമന്ത്രി ഉയർത്തി.മുഖാമുഖത്തിന് ആളെക്കൂട്ടാൻ പെടാപ്പാടെന്ന പത്രവാർത്തയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഇന്ന് കണ്ണൂരിലാണ് നടക്കുന്നത്. ആദിവാസി,ദളിത് മേഖലയിലുളളവരുമായി മുഖ്യമന്ത്രി സംവദിക്കും. ഊരുമൂപ്പൻമാർ, ആദിവാസി സംഘടനാ നേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 1200-ഓളം പേർ പങ്കെടുക്കും. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ട്.
ഈ മാസം 18ന് കോഴിക്കോട്ട് ആരംഭിച്ച മുഖാമുഖം പരിപാടി മാർച്ച് മൂന്നിന് സമാപിക്കും.