ചെറുപുഴ.ബേങ്ക് അക്കൗണ്ടിൽ നിന്നും ഉടമ അറിയാതെ ലക്ഷങ്ങൾ തട്ടിയെടുത്തു പരാതിയിൽ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. വയക്കര പോത്താംകണ്ടത്തെ കെ.അജ്ഞലിയുടെ പരാതിയിലാണ് ചെറുപുഴ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15 ന് വൈകുന്നേരം 5.26 നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ കാനറാ ബേങ്കിലെ അക്കൗണ്ടിൽ നിന്നും സൈബർ തട്ടിപ്പുകാരനായ പ്രതിനിസാം പൂർഇൻഡസ്ഡ് ബാങ്ക് അക്കൗണ്ടിലേക്ക് എസ് എം. ഫ്രാക്ഷൻ ഉപയോഗിച്ച് 3, 93,385 രൂപ തട്ടിയെടുക്കുകയായിരുന്നു. മൊബൈൽ ഫോണിൽ മെസേജ് വന്നതോടെയാണ് യുവതി വിവരമറിയുന്നത്. തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും പണം നഷ്ടപ്പെട്ടുവെന്നാണ് അറിഞ്ഞത്. തുടർന്ന് പോലീസിലെത്തുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി