The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

ഹൈറിച്ച് തട്ടിപ്പ്; വിജേഷ് പിള്ളയെ ഇഡി ചോദ്യം ചെയ്യും

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ വിജേഷ് പിള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒടിടി ഇടപാടുകളെ കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍. കേസില്‍ കൂടുതല്‍ പേരെ ഇന്നും ഇഡി ചോദ്യം ചെയ്യും.

ഹൈറിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപന്‍, ശ്രീന എന്നിവര്‍ ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായിരുന്നു. ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടു. ഇവരെ വീണ്ടും ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞ മാസം ഇവരുടെ വീടുകളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയതോടെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. ഇവരുടെ 212 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിക്കുകയും ചെയ്തിരുന്നു.

1,650 കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാല്‍ 2,300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇഡി യുടെ വിലയിരുത്തല്‍. യുകെ ആസ്ഥാനമായി കമ്പനി രജിസ്റ്റര്‍ ചെയ്ത് ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ വഴി നടത്തിയ തട്ടിപ്പും 15 സംസ്ഥാനങ്ങളിലായി കമ്പനിക്കുള്ള 69 അക്കൗണ്ടുകളുടെ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. നേരത്തെ തട്ടിപ്പില്‍ പൊലീസ് അന്വേഷണം നടന്നിരുന്നെങ്കിലും മുന്‍ എംഎല്‍എ അനില്‍ അക്കരയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്. പൊലീസിന്റെ ഒത്താശയോടെയാണ് വന്‍തോതില്‍ തട്ടിപ്പ് നടന്നതെന്ന് അനില്‍ അക്കര ആരോപിച്ചിരുന്നു.

Read Previous

ബെംഗളുരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞു; രണ്ട് മലയാളികൾ മരിച്ചു

Read Next

ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്; കൊടും ചൂട്, നാല് ഡിഗ്രി വരെ താപനില ഉയരും; കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73