The Times of North

Breaking News!

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു

കാസർകോട്ട് എം.വി.ബാലകൃഷ്ണൻ മാസ്റ്റർ സ്ഥാനാർഥി ആയേക്കും

കാസർകോട് പാർലിമെൻ്റ് മണ്ഡലത്തിൽ സി.പിഎം ജില്ലാസെക്രട്ടറി എം.വി ബാലകൃഷ്ണന്‍ സ്ഥാനാർഥിയാകും ഇന്നു നടന്ന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ഔദ്യോഗികപ്രഖ്യാപനം സംസ്ഥാന കമ്മറ്റിയുടേതായിരിക്കും. സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗമായ ബാലകൃഷ്ണൻ 1984ല്‍ പാര്‍ട്ടി ജില്ലാകമ്മിറ്റിയംഗമായി. 1996 മുതല്‍ ജില്ലാസെക്രട്ടറിയറ്റംഗമായി. ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരിക്കെ ജോലി രാജിവച്ച് പൂര്‍ണസമയ പ്രവര്‍ത്തകനായി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.
എം.വി ബാലകൃഷ്ണന്‍ കെഎസ്.വൈ.എഫിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. സിപിഐ എം കയ്യൂര്‍ ചീമേനി ലോക്കല്‍ സെക്രട്ടറിയായിരിക്കെയാണ് കോണ്‍ഗ്രസ് ഗുണ്ടകള്‍ ചീമേനിയില്‍ അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്തത്. അതിക്രമത്തിനെതിരെ ചെറുത്തുനില്‍പിന് നേതൃത്വം നല്‍കി. കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാസെക്രട്ടറി, അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.12 വര്‍ഷം കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡും നേടി. ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടെ സംസ്ഥാന ചേമ്പറിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഈ 72കാരന്‍.

Read Previous

രാഹുൽ ഗാന്ധി വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം

Read Next

‘ക്രിമിനലുകളോട് മറുപടി പറയാൻ ഇല്ല, മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമില്ല’: ​ഗവർണർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73