The Times of North

Breaking News!

അനുമോദന സദസ് നഗരസഭ കൗൺസിലർ ടി വി ഷീബ ഉദ്ഘാടനം ചെയ്തു    ★  വിരമിക്കുന്ന പോസ്റ്റ് മാസ്റ്റർക്ക് നാടിന്റെ ആദരവ്   ★  നീന്തൽ ജേതാക്കളെ അനുമോദിച്ചു   ★  കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു   ★  സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി

ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ ഗണപതി ​ഹോമം; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട് :കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളില്‍ ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ പൂജ നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. കുന്നുമ്മൽ എഇഒയോടാണ് ഡയറക്ടർ ജനറൽ ഓഫ് എജുക്കേഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് ഇന്ന് തന്നെ മേലുദ്യോഗസ്ഥര്‍ക്ക് നൽകുമെന്ന് കുന്നുമ്മൽ എഇഒ അറിയിച്ചു.

ഇന്നലെ രാത്രിയാണ് സ്ഥലത്തെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് സ്കൂളിലേക്ക് മാർച്ച് നടത്തും. സ്കൂൾ മാനേജർ അരുണയുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്.

പൂജ നടന്നത് തന്റെ അറിവോടെയല്ലെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സജിത ടി കെ പറഞ്ഞു. രാത്രി 7 മണിയോടെ നാട്ടുകാർ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരമറിഞ്ഞത്. മാനേജരുടെ മകന്റെ നേതൃത്വത്തിലാണെന്നറിഞ്ഞപ്പോൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. നവമിയുടെ ഭാഗമായി കാലങ്ങളായി പൂജ നടത്താറുണ്ടെങ്കിലും മറ്റ് അവസരങ്ങളിൽ പൂജ പതിവില്ല. സ്കൂൾ ഓഫീസ് റൂമിലടക്കം അതിക്രമിച്ച് കടന്നവർക്കെതിരെ എഇഒയ്ക്ക് പരാതി നൽകുമെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് പറഞ്ഞു.

Read Previous

കെപിസിസി പ്രവർത്തന ഫണ്ട് പിരിവിൽ വീഴ്ച; കാസര്‍കോട് ജില്ലയിലെ അഞ്ച് മണ്ഡലം പ്രസിഡന്‍റുമാരെ നീക്കി

Read Next

‘പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും, കണ്ണൂരിൽ കോൺഗ്രസിന് വെല്ലുവിളി ഇല്ല’; കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73