The Times of North

Breaking News!

അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസെർസ് കാസറഗോഡ് ജില്ലാ കൺവെൻഷൻ നടന്നു.

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസെർസ് കാസറഗോഡ് ജില്ലാ കൺവെൻഷൻ നീലേശ്വരം മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. സംഘാടകസമിതി ചെയർമാൻ സത്യൻ തൈക്കടപ്പുറം പതാകയുയർത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ പി ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എ ആർ മോഹൻ ആദ്യക്ഷനായി. ജില്ലാ സെക്രട്ടറി പി അരവിന്ദാക്ഷൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി സുനിൽ പരപ്പ വരവ് ചിലവ് കണക്ക് അവതരിച്ചു. ചടങ്ങിൽ മുതിർന്ന മേസ്തിരിമാരെ പി പി കുഞ്ഞികണ്ണൻ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ശിവദാസൻ, പി ആർ ശശി, ആർ രാജ, കെ ശശിധരൻ, പി ചന്ദ്രൻ, അഖിലേഷ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ സ്വാഗതവും സംഘാടക സമിതി കൺവീനർ സിജിത്ത് നന്ദിയും പറഞ്ഞു.

Read Previous

സിപിഐ നേതാവ് ബി.വി രാജൻ അന്തരിച്ചു

Read Next

കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!