അങ്കണവാടികൾക്കുള്ള ദക്ഷത കൂടിയ ഊർജ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും ഹരിത സമുദ്ധി വാർഡ് പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. .”നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” കാമ്പയിന്റെ ഭാഗമായി നവകേരളം കർമ്മ പദ്ധതി ഹരിത കേരള മിഷൻ, എനർജി മാനേജ്മെന്റ് സെന്റർ കേരള എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന അംഗൻജ്യോതിയെ കുറിച്ച് നവകേരളം ജില്ലാ കോഡിനേറ്റർ കെ.ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അങ്കൺ വാടികൾക്കും ദക്ഷത കൂടിയ ഊർജ ഉപകരണങ്ങൾ ലഭ്യമാക്കുകയും കാർബൺ തുലിത ഇടപെടലുകൾ സംഘടിപ്പിക്കുകയുമാണ് അംഗൻജ്യോതിലക്ഷ്യമിടുന്നത്. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രായോഗികതയിലൂടെ നടപ്പാക്കുകയും പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്
ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് എസ്. പ്രീത അധ്യക്ഷതവഹിച്ചു. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ.ബാലചന്ദ്രൻ മാസ്റ്റർ . മുൻ പഞ്ചായത്ത് പ്രസിസന്റ് സി.പ്രഭാകരൻ . ബങ്കളം പി. കുഞ്ഞികൃഷ്ണൻ ,.എ..വേലായുധൻ . സ്ഥിരം സമിതി അംഗങ്ങളായ സത്യ. രമാപത്മ നാഭൻ . ടി. രാജൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിജു നന്ദി പറഞ്ഞു.