The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനത്തിന് ഒരുക്കം പൂർത്തിയായി

കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കാസർകോട് ജില്ലാ സമ്മേളനം ഫെബ്രുവരി 13 രാവിലെ 9 ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടക്കും.

സി.ഒ. എ സംസ്ഥാന പ്രസിഡൻ്റ് അബുബക്കർ സിദ്ധിക്ക് പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും . ജില്ലാ പ്രസിഡൻ്റ് ഷുക്കൂർ കോളിക്കര അധ്യക്ഷത വഹിക്കും. വിവിധ മത്സര വിജയിക്കുള്ള സമ്മാനദാനം സംസ്ഥാന സെക്രട്ടറി നിസാർ കോയപ്പറമ്പിൽ വിതരണം ചെയ്യും. സിഡ്‌കോ പ്രസിഡണ്ട് കെ വിജയകൃഷ്‌ണൻ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ഹരീഷ് പി നായർ ജില്ലാ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ കെ പ്രദീപ്‌കുമാർ സാമ്പത്തിക റിപ്പോർട്ടും, കെ രഘുനാഥ് ഓഡിറ്റ് റിപ്പോർട്ടും, അവതരിപ്പിക്കും. വി വി മനോജ്‌കുമാർ അനുശോചന പ്രമേയം അവതരിപ്പിക്കും. ടി വി മോഹനൻ, പി ആർ ജയചന്ദ്രൻ എന്നിവർ പ്രസംഗിക്കും. ഒരുക്കങ്ങൾ പൂർത്തിയായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
150 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 12 ന് വൈകുന്നേരം കോൺവെൻ്റ് ജംഗ്ഷനിൽ നിന്നും ശിങ്കാരി മേളത്തിൻ്റെ അകമ്പടിയോടെ ആരംഭിക്കുന്ന വിളംബര ജാഥ മാർക്കറ്റിൽ സമാപിക്കും. ജില്ലയിലെ 3 മേഘല സമ്മേളങ്ങൾ പൂർത്തീകരിച്ച ശേഷമാണ് ജില്ലാസമ്മേളനം നടക്കുന്നത്. മാർച്ച് 2,3,4 തീയതികളിലായി കോഴിക്കോട് വെച്ച് സംസ്ഥാനസമ്മേളനം നടക്കും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം ലോഹിതാക്ഷൻ, ജില്ലാ പ്രസിഡൻ്റ് ഷുക്കുർ കോളിക്കര, ജില്ലാ സെക്രട്ടറി ഹരീഷ് പി നായർ, ജില്ലാ ട്രഷറർ കെ പ്രദീപ്‌കുമാർ മീഡിയ കമ്മിറ്റി ചെയർമാൻ ടി വി മോഹനൻ, കൺവീനർ സതീഷ് കെ പാക്കം, പബ്ലിസിറ്റി ചെയർമാൻ വി വി മനോജ്‌കുമാർ, നീലേശ്വരം മേഖല സെക്രട്ടറി ബൈജുരാജ് സി പി എന്നിവർ പങ്കെടുത്തു.

Read Previous

തിരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

Read Next

വൈദ്യുതി കമ്പിയിൽനിന്നും തീപിടിച്ച് രണ്ടര ഏക്കറോളം റബ്ബർ തോട്ടം കത്തിനശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!