The Times of North

Breaking News!

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: സുവനീർ ക്വട്ടേഷൻ ക്ഷണിച്ചു   ★  അയ്യങ്കാളി തൊഴിലുറപ്പ് കൂലി കുടിശ്ശിക അടിയന്തിരമായും വിതരണം ചെയ്യണം    ★  വട്ടക്കയം കാവിൽ മഹാചണ്ഡികാ ഹോമത്തിന് ഭക്തി നിർഭരമായതുടക്കം   ★  ചരിത്ര സ്മരണ സദസ്സുകൾക്ക് ഞായറാഴ്ച തുടക്കം   ★  നീലേശ്വരം ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം; കലാ മത്സരങ്ങൾ തുടങ്ങി   ★  കമ്പക്കലിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു   ★  ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കാസർകോടിന്റെ ആദരം   ★  കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.   ★  കുമ്പളപ്പള്ളി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു   ★  പത്തായത്തെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ ആറു പേർക്ക് പരിക്ക് റിട്ടയേർഡ് എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജനവാസ മേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയ ആന യുവാവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനവാസമേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ്.

വീട്ടുമുറ്റത്തുവെച്ചായിരുന്നു ആക്രമണം. ആന വീട്ടുമുറ്റത്തേക്ക് ഓടിക്കയറുന്നതും അജിയുടെ പുറകെ പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആനയെ പ്രദേശത്ത് നിന്ന് തുരത്താൻ ശ്രമം തുടരുകയാണ്. കർണാടക വനാതിർത്തിയിൽ നിന്ന് ആനയെത്തിയെന്നാണ് വിവരം. വിഷയത്തിൽ ഉന്നതതല യോഗം ഉടൻ ആരംഭിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

ആനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. തുടർച്ചയായി ഉണ്ടാകുന്ന കാട്ടാനയാക്രമണങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. സാധാരണ നടപടികൾ കൊണ്ട് വയനാട്ടിലെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണാൻ കഴിയില്ലെന്ന് സർക്കാർ നിരീക്ഷിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

Read Previous

വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

Read Next

വേണുഗോപാലിന്റെ ചിത്രമില്ല, സമരാഗ്‌നി ബാനർ അഴിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73