എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു. ഭീമനടി കുറുഞ്ചേരിയിലെ മരപ്പണിക്കാരന്‍ ബാലകൃഷ്ണന്റെ മകന്‍ ഇഞ്ചേലാനിക്കുഴിയില്‍ ഇ.ബി.വിനോദാണ് (മോനായി 52) കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്പാണ് ചര്‍ദ്ദിയെ തുടര്‍ന്ന് വിനോദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുവന്നത്. എന്നാല്‍ നിലഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെനിന്നുമാണ് വിനോദിന്റെ ശരീരത്തില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്നും കിഡ്‌നിക്കുള്‍പ്പെടെ ഗുരുതരമായി രോഗം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
ഭാര്യ സിന്ധു. മക്കള്‍: അഖില്‍ എന്ന അപ്പു, അമ്മു. നേരത്തെ പരപ്പ കള്ള് ഷാപ്പിനടുത്തായിരുന്നു വിനു താമസിച്ചിരുന്നത്.