പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുവാനും കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് തനത് ബ്രാന്റായ ബേളൂർ റൈസ് വിപണിയിലിറക്കി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജൂലായ് മാസം 29 ന് കുടുംബശ്രീ കോടോം ബേളൂർ സി ഡി എസും ആനക്കല്ല് വയലിൽ മഴപ്പൊലിമ സംഘടിപ്പിച് രണ്ടര ഏക്കർ നെൽകൃഷി ചെയ്തതിൽ വിളവെടുത്ത അരിയാണ് ബേളൂർ റൈസ് എന്ന പേരിൽ വിപണിയിലറക്കിയത്. അരിയുടെ വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ നിർവഹിച്ചു. ആദ്യ വില്പന ആസൂത്രണ സമിതി വൈസ് ചെയർമാൻ യു ഉണ്ണികൃഷ്ണൻ ഏറ്റു വാങ്ങി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ അധ്യക്ഷത വഹിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ രജനി കൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻമാരായ പി ഗോപാലകൃഷ്ണൻ, കെ ശൈലജ, പഞ്ചായത്ത് സെക്രട്ടറി രഘു കെ പി, കുടുംബശ്രീ ബ്ലോക്ക് കോ കോർഡിനേറ്റർ ഷൈജ കെ, 19-ാംവാർഡ് കൺവീനർ ജയകുമാർ, സി ആർ പി സവിത എന്നിവർ ആശംസകൾ നേർന്നു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സി സ്വാഗതവും മെമ്പർ സെക്രട്ടറി കുഞ്ഞിക്കണ്ണൻ വരയിൽ നന്ദിയും രേഖപെടുത്തി.