കുഞ്ഞാലിൻകീഴിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ ഒറ്റക്കൊല മഹോത്സവം ഫെബ്രുവരി 10, 11 തീയതികളിൽ വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കും. 10 ന് വൈകിട്ട് 5. 30ന് ശ്രീ മന്നൻപുറത്തു കാവിൽ നിന്ന് ദീപവും തിരിയും എഴുന്നളത്ത് . ആറുമണിക്ക് ദീപാരാധന. 6. 30ന് ശ്രീ പാടാർകുളങ്ങര ഭഗവതിയുടെ തുടങ്ങൽ 7മണിക്ക് വിഷ്ണുമൂർത്തിയുടെ തിടങ്ങൽ , തുടർന്ന് മേലേരിക്ക് തീ കൊളുത്തൽ. തോറ്റവും രാത്രി എട്ടുമണിക്ക് പാടാർ കുളങ്ങര ഭഗവതിയുടെ തോറ്റം. തുടർന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും വിൽ കലാമേളയും രാത്രി 10 മണിക്ക് വിഷ്ണുമൂർത്തിയുടെ തോറ്റം. രാത്രി 11 മണിക്ക് പനിയൻ. 11 ന് പുലർച്ചെ ഒരു മണിക്ക് രക്തചാമുണ്ഡിയുടെയും 2:00 മണിക്ക് പാടാർക്കുളങ്ങര ഭഗവതിയുടെയും 4:00 മണിക്ക് വിഷ്ണുമൂർത്തിയുടെയും പുറപ്പാട് 4 30ന് വിഷ്ണുമൂർത്തിയുടെ അഗ്നി പ്രവേശനം തുടർന്ന് ശ്രീ വിഷ്ണുമൂർത്തി മന്ദം പുറത്തു കാവിൽ ദർശനം നടത്തും ശേഷം തുലാഭാരം നേർച്ച സമർപ്പണം എന്നിവയോടെ സമാപനം
വാർത്താ സമ്മേളനത്തിൽ ഒറ്റക്കോല മഹോത്സവ കമ്മറ്റി പ്രസിഡന്റ് രവീന്ദ്രൻ നായർ കോറോത്ത്, സെക്രട്ടറി രാജീവൻ പുതുക്കളം, എൻ.എസ്.എസ് കിഴക്കൻ കൊഴുവൽ കരയോഗം സെക്രട്ടറി ഇ. പത്മനാഭൻ നായർ മാങ്കുളം, കമ്മറ്റി അംഗം സുരേന്ദ്രൻ കുഞ്ഞാലിൻങ്കീഴിൽ , പുരുഷോത്തമൻ ആചാരി എന്നിവർ സംബന്ധിച്ചു.