The Times of North

Breaking News!

സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്

വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ല: എസ്.എഫ്.ഐ

ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ എതിർപ്പുമായി എസ്എഫ്ഐ. വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ വലിയ ആശങ്കകൾ ഉണ്ട്. വിഷയത്തിലെ ആശങ്ക സർക്കാരിനെ അറിയിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ പറഞ്ഞു.

വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് പാർട്ടി നയത്തിന് എതിരാണ്. 2023 ൽ പോളിറ്റ് ബ്യൂറോ ഈ നിലപാട് വ്യക്തമാക്കിയിരുന്നു. വിദേശ സർവകലാശാലകളെ കൊണ്ടുവന്ന് കേന്ദ്രസർക്കാർ കുത്തവത്കരണത്തിന് ശ്രമിക്കുന്നുവെന്നായിരുന്നു പാർട്ടി അന്ന് ആരോപിച്ചിരുന്നത്.

അതേസമയം കേരളത്തിൽ വിദേശ സർവകലാശാല ക്യാംപസുകൾ സ്ഥാപിക്കുന്ന കാര്യം യു ജി സി മാർ​ഗ നിർദേശങ്ങൾക്ക് അനുസരിച്ച് പരിശോധിക്കുമെന്നും അതിനുശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഉന്നത വിദ്യാഭാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബജറ്റില്‍ അല്ല ആദ്യമായി അവതരിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Read Previous

മധ്യപ്രദേശ് പടക്കനിര്‍മ്മാണ ശാലയിലെ സ്‌ഫോടനം; മരണം 11, രക്ഷാ പ്രവര്‍ത്തനം തുടരുന്നു

Read Next

നേത്രാവതി എക്സ്പ്രസ്സിന് നീലേശ്വരത്ത് സ്റ്റോപ്പ് ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73