The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

എൽ.ഡി.എഫിൽ ലോക്‌സഭാ സീറ്റ് ധാരണയായി: സി.പി.എം 15 ഇടത്ത്, നാലിടത്ത് സിപിഐ, കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ ധാരണയായി. 15 സീറ്റുകളില്‍ സിപിഐഎമ്മും നാലിടത്ത് സിപിഐയും മത്സരിക്കും. യുഡിഎഫ് വിട്ടുവന്ന കേരള കോണ്‍ഗ്രസ് എമ്മിന് കോട്ടയം സീറ്റ് നല്‍കാനാണ് ധാരണ. ശനിയാഴ്ച വൈകുന്നേരം ചേരുന്ന മുന്നണി നേതൃയോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

മുന്നണിയിലെ പ്രധാന പാര്‍ട്ടികളുമായി ആശയവിനിമയം നടത്തിയശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച് എല്‍ഡിഎഫ് നേതൃത്വം ധാരണയിലെത്തിയത്. മുന്നണിയിലെ പുതുമുഖമായ കേരളാ കോണ്‍ഗ്രസ് എം, സിറ്റിങ്ങ് സീറ്റായ കോട്ടയത്തിന് പുറമേ പത്തനംതിട്ട സീറ്റ് കൂടി ആവശ്യപ്പെട്ടിരുന്നു. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ പൂര്‍ണ സമ്മതമാണെന്ന് നേതൃത്വം അറിയിച്ചു. എന്നാല്‍ രണ്ടാമതൊരു സീറ്റ് കൂടി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കി. സിപിഐഎം നിര്‍ദേശത്തിന് വഴങ്ങിയ കേരളാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യത്തില്‍ നിന്ന് തല്‍ക്കാലം പിന്മാറി.

കഴിഞ്ഞ തവണത്തേത് പോലെ സിപിഐ ഇത്തവണയും നാല് സീറ്റില്‍ മത്സരിക്കും. ബാക്കിയുള്ള 15 സീറ്റില്‍ സിപിഐഎം മത്സരിക്കാനാണ് ധാരണ. ഈ മാസം 10ന് ചേരുന്ന മുന്നണി നേതൃയോഗത്തില്‍ അന്തിമ തീരുമാനമാകും. ലോക്‌സഭാ സീറ്റില്‍ മോഹമുള്ള ആര്‍ജെഡി ആവശ്യം ഉന്നയിക്കാന്‍ തയ്യാറായി ഇരിക്കുകയാണെങ്കിലും പരിഗണിക്കില്ല. സീറ്റ് വിഭജനത്തില്‍ ധാരണയായതോടെ ശനിയാഴ്ച മുതല്‍ തുടങ്ങുന്ന സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കും.

Read Previous

മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു

Read Next

ഡോ.വന്ദനദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73