ലാഭവിഹിതം വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും പലതവണകളായി 28 ലക്ഷത്തോളം രൂപ വാങ്ങിയ ശേഷം ലാഭവിഹിതമോ വാങ്ങിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ആവിക്കരയിലെ ജുസൈന മൻസിലിലെ സുബൈറിൻ്റെ ഭാര്യ കുഞ്ഞായിസു വിൻ്റെ പരാതിയിലാണ് ബല്ല ഗ്രാമത്തിലെ എ.കെ.ജി ക്ലബ്ബിന് സമീപം താമസിക്കുന്ന നസീമക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്.2021 എപ്രിൽ മാസം മുതൽ 2022 എപ്രിൽ മാസം വരെയുള്ള കാലയളവിൽ ലാഭവിഹിതം വാഗ്ദാനം നൽകി 28 ലക്ഷത്തോളം രൂപ വാങ്ങി ലാഭവിഹിതമോ കൈപ്പറ്റിയ പണമോതിരിച്ചുനൽകാത്തതിനെ തുടർന്ന് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയെ തുടർന്നാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.