കഴിഞ്ഞദിവസം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിതട്ടി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഏറിയാട് ബാബയുടെ മകന് റിയാസാണ്(47) മരിച്ചതെന്ന് ഹോസ്ദുര്‍ഗ് പോലീസ് അറിയിച്ചു. റെയില്‍വേ പാളത്തിന് സമീപം തീവണ്ടിതട്ടിമരിച്ച യുവാവിന്റെ മൃതദേഹം ഹോസ്ദുര്‍ഗ് പോലീസും നന്മമരം പ്രവര്‍ത്തകരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് റിയാസാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ഒരു വര്‍ഷമായി റിയാസ് നാടുവിട്ട് കാഞ്ഞങ്ങാട് ജോലി ചെയ്ത് വരികയായിരുന്നു. സഹോദരങ്ങള്‍: കുഞ്ഞിമൊയ്തീന്‍, അലി, കൊച്ചലു, നൂര്ജഹാന്, സബിത, ഹാരീസ്, വാഹിദ.