യുവതിയെയും ഒന്നര വയസുള്ളകുട്ടിയെയും ഭർതൃ വീട്ടിൽ നിന്നും കാണാതായി. കരിവെള്ളൂർ തെരുവിലെ പി.വി.അനീഷിൻ്റെ ഭാര്യ കാസർകോട് കീഴൂരിലെ അനിത (42), ഒന്നര വയസുള്ള മകൻ അനയ് എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30 മണിക്കും 2 മണിക്കു മിടയിലാണ് ഇരുവരെയും കാണാതായതെന്ന് ഭർത്താവ് അനീഷ് പയ്യന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.