പൊതുമേഖലാ സ്ഥാപനമായ കെ.സി.സി. പി.എൽ ലിമിറ്റഡിന്റെ മൂന്നാമത്തെ പെട്രോൾ ബങ്കിൻ്റെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് എം.വി.ഗോവിന്ദൻ എം.എൽ. എ നിർവ്വഹിക്കും. ചെയർമാൻ ടി.വി. രാജേഷ് രാജേഷ് അദ്ധ്യക്ഷത അദ്ധ്യക്ഷത വഹിക്കും.
ബി.പി.സി.എല്ലുമായി സ ഹകരിച്ച് നാടുകാണിയിലെ കിൻഫ്ര കോംപൗണ്ടിലാണ് പെ ട്രോൾ ബങ്ക് ആരംഭിക്കുന്നത്. പെട്രോൾ ഡീസൽ വിൽപ്പനക്ക് പുറമേ ഓയിൽ ചെയ്ഞ്ച്, ഫ്രീ എയർ സർവ്വീസ് തുടങ്ങിയ അനുബന്ധ സന്നുകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിൽ പാപ്പിനിശ്ശേരിയിലും മാങ്ങാട്ടു പറമ്പിലുമാണ് കെ.സി.സി.പി.എൽ പെട്രോൾ ബങ്ക് ഉള്ളത്. 2022-23 സാമ്പത്തികവ ർഷത്തിൽ 42 കോടി രൂപയുടെ വിറ്റുവരവ് പെട്രോൾ ബങ്കിലൂടെ മാത്രം നേടുവാൻ കമ്പനിക്ക് ക ഴിഞ്ഞിട്ടുണ്ട്.
മറ്റു പൊതുമേഖലാ സ്ഥാപ നങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുവാനുള്ള സ്റ്റാൾ ആരംഭിക്കുവാനും കമ്പനിക്ക് പദ്ധതി യുണ്ട്. എല്ലാ പെട്രോൾ ബങ്കി നോടും ചേർന്ന് യാത്രക്കാർക്ക് അത്യാവശ്യമുള്ള റസ്റ്റ് ഷെൽട്ടർ,റിഫ്രഷ്മെന്റ്റ്സെന്റ്റർ, സ്റ്റോർ എന്നീ സൗകര്യങ്ങളും ഒരുക്കും. നാല് പുതിയ പെട്രോൾ ബങ്കുകൾകൂടി ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ കെ.സി.സി. പി.എൽ ചെയർമാൻ ടി.വി.രാ ജേഷ്, മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ തുട ങ്ങിയവർ പങ്കെടുത്തു.