ഫോൺ വിളിക്കുന്നതിലെ സംശയത്തിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കുണ്ടംകുഴി നെല്ലിയടുക്കം പണ്ടാരപ്പള്ളം ഹൗസിൽ മണിയാണ് ഭാര്യ അമ്പിളി രാജൻ (33) നെ വെട്ടിപരിക്കപ്പൽപ്പിച്ചത് കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയാണ് സംഭവം. മണി ഭാര്യ അമ്പിളിയെ തടഞ്ഞുനിർത്തി കൈകൊണ്ട് മുഖത്തടിക്കുകയും വാക്കത്തികൊണ്ട് വിരലുകൾ വെട്ടിപരികേൽപ്പിക്കുകയുമായിരുന്നു. അമ്പിളി നിരന്തരം ഫോൺ ചെയ്യുന്നതിനുള്ള സംശയമണത്രേ മണിയെ ആക്രമിക്കാൻ പ്രേരിപ്പിച്ചത് സംഭവത്തിൽ മണിക്കെതിരെ ബേഡകം പോലീസ് കേസെടുത്തു.