മണ്‍കലങ്ങളുടെ ബാഹുല്യത്തില്‍ അന്തംവിട്ട് സായിപ്പും ഭാര്യയും
ആദ്യമായാണ് ഫ്രഞ്ചുകാരയ 76 കാരന്‍ ജോണും 67 കാരി ഭാര്യ മാരിയും കേരളത്തിലെത്തിയത്. വര്‍ക്കലയില്‍ നിന്ന് വടക്കോട്ടുള്ള യാത്രയില്‍ കഴിഞ്ഞ ദിവസമാണ് അവര്‍ ജില്ലയിലെത്തിയത്. ആരോ പറഞ്ഞുകൊടുത്ത വിവരമനുസരിച്ചാണ് പാലക്കുന്ന് ക്ഷേത്രത്തിലെ കലംകനിപ്പ് കാണാന്‍ എത്തിയത്. ക്ഷേത്രാങ്കണവും പരിസരവും പുത്തന്‍ മണ്‍കലങ്ങള്‍ തലയിലേന്തിയ സ്ത്രീകളുടെ വ്യൂഹം അക്ഷരാര്‍ഥത്തില്‍ ഈ വൃദ്ധ ദമ്പതികളെ ഞെട്ടിച്ചു. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യ മുഴുക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഈ കാഴ്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ അനുഭവ കാഴ്ചയാണെന്ന് അവര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ നിന്ന് നല്‍കിയ മാങ്ങ അച്ചാറ് ചേര്‍ത്ത കഞ്ഞിയും കഴിച്ച് അവര്‍ ബേക്കല്‍ കോട്ടയിലേക്ക് യാത്ര തുടര്‍ന്നു.
Tags: bekalfort gods on country kalamkanippu Kasaragod palakkunnu palkkunu bhaghavathi kshethram temple festival tourism