The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

വ്യാജപാസ്പോർട്ടും രേഖകളും നിർമ്മിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ , നിരവധി രേഖകൾ കണ്ടെടുത്തു

വ്യാജ പാസ്പോർട്ടും വ്യാജ രേഖകളും നിർമ്മിക്കുന്ന മൂന്നസംഘത്തെ ബേഡകം എസ്.ഐ. എം.ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തു.തൃക്കരിപ്പൂർ ഉടുംബന്തല ജുമാ മസ്ജിദിന് സമീപത്തെ പുതിയ കണ്ടം ഹൗസിൽ എൻ അബൂബക്കറിന്റെ മകൻ എം എ അഹമ്മദ് അബ്രാർ (26) എം.കെ. അയൂബിന്റെ മകൻ എം.എ. സാബിത്ത് (25) പടന്നക്കാട് കരുവളം ഇഎംഎസ് ക്ലബ്ബിന് സമീപത്തെ ഫാത്തിമ മൻസിൽ ടി. ഇഖ്ബാലിന്റെ മകൻ മുഹമ്മദ് സഫ്വാൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് ഇവരിൽ നിന്നും മൂന്ന് വ്യാജ പാസ്പോർട്ടുകളും 35 ഓളം സീലുകളും വ്യാജ രേഖകൾ നിർമ്മിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ഫർസീൻപതാമാടെ പുരയിൽ,സൗമ്യ സൈമൺ, അമൽ കളപ്പുര പറമ്പിൽ എന്നിവരുടെ ഇന്ത്യൻ പാസ്പോർട്ടുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത് ആപ്പിൾ കമ്പനിയുടെ ലാപ്ടോപ്പ്,ഇന്ത്യൻ ഓവർസീസ് ബാങ്ക് ആലുവ ശാഖ ഫെഡറൽ ബാങ്ക് അങ്കമാലി ശാഖ ,സൗത്ത് ഇന്ത്യൻ ബാങ്ക് തൃക്കരിപ്പൂർ ശാഖ, എന്നിവയുടെയും നിരവധി ഡോക്ടർമാരുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 37 ഓളം വ്യാജ റബ്ബർ സീലുകളും കണ്ടെടുത്തു ബാംഗ്ലൂർ സൗത്ത് ഇന്ത്യൻ ബാങ്ക്, ബാംഗ്ലൂർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവയുടെ വ്യാജ ലെറ്റർ ഹെഡുകളും, എം.ഇ എസ് കോളജിന്റെ എൻ.ഒ.സി തുടങ്ങി നിരവധി സർട്ടിഫിക്കറ്റുകളും ഇവരിൽ നിന്നും പിടിച്ചെടുത്തവയിൽപ്പെടും.

ബന്തടുക്ക കണ്ണാടിത്തോട് സംസ്ഥാനപാതയിൽ വാഹന പരിശോധനക്കിടയിലാണ് കെഎൽ 60 വി 47 48 നമ്പർ കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘം പിടിയിലായത്. വ്യാജ സീലുകളും മറ്റു നിർമിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Read Previous

കെ പി.എസ്.ടി.എ ജില്ലാസമ്മേളനം 3, 4 തീയ്യതികളിൽ നീലേശ്വരത്ത്

Read Next

കാഞ്ഞങ്ങാട്ട് ഐസ് ക്രീം ഗോഡൗൺ കുത്തി തുറന്ന് 70000 രൂപ കവർന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73