The Times of North

Breaking News!

സൗജന്യ സൈനിക ബോധവൽക്കരണ സെമിനാറും കായിക പരീശീലനവും   ★  ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു   ★  മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്ട് അഞ്ചു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; അമ്മയെ കോടതി വെറുതെവിട്ടു

പയ്യാനക്കലിൽ അഞ്ചു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ സമീറയെ കോടതി വെറുതെവിട്ടു. കോഴിക്കോട് പോക്‌സോ കോടതിയുടേതാണ് വിധി. സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.

2021 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണു മരിച്ചത്. മാനസിക അസ്വസ്ഥത മൂലമാണ് അമ്മ കുട്ടിയെ കൊന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത്. നേർത്ത തൂവാലകൊണ്ടോ, തുണികൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

 

Read Previous

36-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 9 ന് കാസര്‍കോട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Read Next

കേന്ദ്ര ബജറ്റ് കേരളത്തിന് നേട്ടമുണ്ടാക്കുമെന്ന് കെ സുരേന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73