The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

റോഡുകൾ ഗതാഗത യോഗ്യമാക്കി ബസ്സു സർവീസുകൾ നീട്ടണം

രാമന്തളി ഗ്രാമ പഞ്ചായത്തിലെ കുന്നത്തെരു – പാലക്കോട് പാലക്കോട് – എട്ടികുളം എന്നീ റോഡുകൾ ഗതാഗത യോഗ്യമാക്കാനും കണ്ണൂർ വരെ ബസ് സർവ്വീസുകൾ ഏർപ്പെടുത്താനും രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോപത്തിലിറങ്ങുമെന്നും യോഗം മുന്നറിയിപ്പു നൽകി. പാലക്കോട് മുസ്ലിം ലീഗ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് പി.പി. മുഹമ്മദലി അധ്യക്ഷ നായി. മണ്ഡലം മുസ്ലിം ലീഗ് നിരീക്ഷകൻ വി.കെ. പി. ഇസ്മായിൽ ഹാജി, സി.കെ. മൂസ്സക്കുഞ്ഞി ഹാജി, എ.അഹമദ് , കരപ്പാത്ത് ഉസ്മാൻ , പി.കെ. ഷബീർ, പി.എം ,ലത്തീഫ്, കെ.സി.അഷ്റഫ് , ഒ.എം.അബ്ദുൽ സലാം, യു.അബ്ദുൽ റഹ്മാൻ , കോച്ചൻ അബ്ദുല്ല , ഹാജി പി.പി. സുലൈമാൻ , കക്കുളത്ത് അബ്ദുൽ ഖാദർ,സഹീദ് അബ്ദുല്ല, ഖമറുദ്ദീൻ, മുഹമ്മദ് കരമുട്ടം , എം.പി നൗഫൽ, മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തിലെ ഒഴിവു വന്ന ഒമ്പതാം വാർഡിലേക്കു പാലക്കോട് ശാഖയിൽ നിന്നും എം.പി. മുഹമ്മദിന്റെ പേര് നിർദ്ദേശം യോഗം ഐക്യ കണ്ഠേന അംഗീകരിച്ചു , പഞ്ചായത്ത് യു.ഡി എഫ് ന് നൽകാനും തീരുമാനിച്ചു.സെക്രട്ടറി കെ.സി.അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.

Read Previous

പട്ടേനയിൽ ഉത്തരമേഖല പുരുഷ-വനിതാ വടംവലി മത്സരം

Read Next

പിടി കിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ബംഗ്ലാവ് വില്ലേജ് ഓഫിസാക്കാൻ നീക്കം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73