രാഷ്ട്രപിതാവ് മഹാത്മജിയുടെ രക്ത സാക്ഷി ദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും , അനുസ്മരണ ചടങ്ങും നടത്തി ആചരിച്ചു.
മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷനായി.
ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉത്ഘാടനം ചെയ്തു.ഡി സി സി വൈസ് പ്രസിഡൻ്റ് അഡ്വ കെ.കെ. രാജേന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് എം രാധാകൃഷ്ണൻ നായർ, നഗരസഭ പാർലമെൻ്ററി പാർട്ടി ലീഡർ ഇ ഷജീർ, കൗൺസിലർ കെ.വി ശശികുമാർ, എം. വി ഭരതൻ , രവിന്ദ്രൻ കൊക്കോട്ട്, കെ.രാജീവൻ, ശിവപ്രസാദ് അറുവാത്ത്, കെ.കുഞ്ഞികൃഷ്ണൻ , തെക്കുമ്പാടൻ ബാലകൃഷ്ണൻ, പി. രമേശൻ നായർ, പി. പുഷ്ക്കരൻ , കെ. ഭാസ്ക്കരൻ, അനൂപ് ഓർച്ച, സി.കെ. രോഹിത്, ടോം മാസ്റ്റർ, പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.