നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം വിദ്വാൻ കെ കെ നായർ ജന്മശതാബ്ദി ആഘോഷത്തിനും വായനശാലയുടെ 75ാം വാർഷികാഘോഷത്തിനും തുടക്കം കുറിച്ചുകൊണ്ട് വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 10 പുസ്തക ചർച്ചകളുടെ ഉദ്ഘാടനം കവി മാധവൻ പുറച്ചേരി നിർവഹിച്ചു . വായനശാല വൈസ്. പ്രസിഡണ്ട് ഡോ.എം.രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.തുടർന്നു നടന്നപുസ്തക ചർച്ചയിൽ മാധവൻ പുറച്ചേരിയുടെ ഉച്ചിര എന്ന പുസ്തകം എഴുത്തുകാരനും അധ്യാപകനുമായ രാജേഷ് കരിപ്പാൽ പരിചയപ്പെടുത്തി. താലുക്ക് ലൈബ്രറി കൗൺസിൽ അംഗം ഇ. കെ. സുനിൽകുമാർ, വാർഡ് കൗൺസിലർമാരായ പി.ബിന്ദു ,പി .ഭാർഗവി എന്നിവർ സംസാരിച്ചു. സജീവൻ ടി വി, ഹരിനാരായണൻ പി, ലതിക സി.എം, ഗോപികഷൈജു, ശ്രീജിത്ത് മാരാർ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് ‘ സംസാരിച്ചു .എം. മധുസൂദനൻ സ്വാഗതവും, ടി. വേണുഗോപാലൻ നന്ദിയും പ്രകാശിപ്പിച്ചു