ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് മല്‍സരത്തില്‍ ബോളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയച്ചു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും ബാറ്റര്‍ സൂര്യകുമാര്‍ യാദവും പ്ലേയിങ് ഇലവനിലേക്ക് എത്തി.