
പയ്യന്നൂർ : പയ്യന്നൂർ സ്പോർട്സ് ആന്റ് കൾച്ചറൽ ഡവലപ്പ്മെന്റ് അസോസിയേഷൻ്റെ രജത ജൂബിലി വർഷമായ 2025 -ൽ അസോസിയേഷൻ സ്ഥാപക ചെയർമാനും മുൻ എം.പി യുമായിരുന്ന ടി. ഗോവിന്ദന്റെ സ്മരണാർത്ഥം “ടി. ഗോവിന്ദൻ ആൾ ഇന്ത്യ വോളി-2025”,മെയ് 12 മുതൽ 18 വരെ പയ്യന്നൂർ ഗവ: ഹൈസ്കൂളിൽ, പ്രത്യേകം തയ്യാറാക്കുന്ന ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കും.
ഇന്ത്യയിലെ പ്രമുഖ ടീമുകളാണ് പുരുഷ – വനിത വിഭാഗങ്ങളിൽ മാറ്റുരക്കുന്നത്. പുരുഷ വിഭാഗത്തിൽ, കെ. എസ്. ഇ. ബി, കേരളപോലീസ്, ഇൻകം ടാക്സ് ചെന്നൈ,ഇന്ത്യൻ എയർഫോഴ്സ്, കസ്റ്റംസ് കൊച്ചിൻ, മുംബൈ സ്പൈകേഴ്സ്, എന്നീ ടീമുകളാണ് പങ്കെടുക്കുന്നത് ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളെല്ലാം പയ്യന്നൂരിൽ എത്തുന്നുവെന്നത് ഇത്തവണത്തെ ടൂർണമെന്റിന്റെ പ്രത്യേകതയാണ്.
വനിത വിഭാഗത്തിൽ സൗത്ത് സെൻട്രൽ റയിൽവേ സെക്കന്തരാബാദ് , ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐ.സി.എഫ് ചെന്നൈ, കെ. എസ്. ഇ. ബി എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.
ഒരേ സമയം ആറായിരം (6000) പേർക്ക് ഇരുന്ന് കളി കാണാൻ സാധിക്കുന്നതരത്തിൽ സ്കാഫ് ഫോൾഡ്ഗാലറി ഉൾപ്പെടെയുള്ള സംവിധാനമാണ് സ്റ്റേഡിയത്തിൽ ഒരുക്കുന്നത്.എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന രീതിയിലാണ് ഫിക്സ്ചർ തയ്യാറാക്കിയിരിക്കുന്നത് .
ടി. ഐ. മധുസൂദനൻ എം. എൽ. എ ചെയർമാനും, പി. ഗംഗാധരൻ ജനറൽ കൺവീനറും, പ്രൊഫ. കെ. രാജാഗോപാലൻ വർക്കിംഗ് ചെയർമാനും, ടി. എ അഗസ്റ്റിൻ ഓർഗനൈസിങ് സെക്രട്ടറിയുമായിട്ടുള്ള വിപുലമായ സംഘാടകസമിതിയാണ് ടൂർണമെന്റിന്റെ ചുമതലകൾ നിർവഹിച്ചു വരുന്നത്.
ടൂർണമെന്റിലേക്കുള്ള പ്രവേശനം പാസ്സ് മുഖേനയാണ് . ഇതാദ്യമായി പ്രവേശനപാസുകൾക്ക് ഡിജിറ്റൽ QR code സംവിധാനമാണ് ഏർപ്പെടുത്തുന്നത്.
ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം(ഓൺലൈൻ &ഓഫ്ലൈൻ ), പോസ്റ്റർ പ്രകാശനം , ഗ്രൗണ്ട് നിർമ്മാണം, ഗാലറി നിർമ്മാണം,പ്രചരണ വാഹനം ഫ്ളാഗ്ഓഫ് തുടങ്ങിയവയുടെ ഉദ്ഘാടനം വരും ദിവസങ്ങളിൽ നടക്കും പോസ്റ്റർ പ്രകാശനം, ലഹരിവിരുദ്ധ റാലി, സെലിബ്രിറ്റി കമ്പവലി, വാക്കത്തോൺ, വിളംബര ജാഥ,ഫോക്ലോർ പരിപാടികൾ തുടങ്ങിയവയും ടൂർണമെന്റിന്റെ അനുബന്ധ പരിപാടികളായി സംഘടിപ്പിക്കുന്നുണ്ട്.
രാഷ്ട്രീയ നേതാക്കൾ. മന്ത്രിമാർ, ജനപ്രതിനിധികൾ,കായികരംഗത്തെ മുൻനിര താരങ്ങൾ, വെറ്ററൻതാരങ്ങൾ എന്നിവരെല്ലാം വിവിധ ദിവസങ്ങളിൽ ടൂർണമെന്റിന്റെ ഭാഗമാകും.”
“ലഹരിയുടെ ഒളിയിടങ്ങളല്ല ഒരുമയുടെ കളിയിടങ്ങൾ തുറക്കട്ടെ’ എന്നതാണ് ഇത്തവണത്തെ ടൂർണമെന്റിന്റെ മുദ്രാവാക്യം.വാർത്ത സമ്മേളനത്തിൽസംഘാടക സമിതി ചെയർമാൻ ടി ഐ മധുസൂദനൻ എംഎൽഎ, വർക്കിങ് ചെയർമാൻ പ്രൊഫ. എം രാജഗോപാലൻ, ജനറൽ കൺവീനർ പി ഗംഗാധരൻ, ടി എ അഗസ്റ്റിൻ, ശശി വട്ടക്കൊവ്വൽ, കെ.വി. ദേവസ്യ,
പികെവി അശോകൻ, കെ വി ശശീന്ദ്രൻ, പി ജയൻ എന്നിവർ പങ്കെടുത്തു.